
റാന്നി : റാന്നി ബി.ആർ സി യിൽ നടന്ന ഇന്നവേറ്റീവ് മാരത്തോൺ പരിശീലനം ശാസ്ത്രരംഗം ജില്ലാ കോ ഓർഡിനേറ്റർ എഫ്.അജിനി ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. എം.ഐ.എസ് കോ -ഓർഡിനേറ്റർ ലാൽ എൽ.റ്റി, സി ആർ.സി കോ-ഓർഡിനേറ്റർ അനുഷ ശശി എന്നിവർ ക്ലാസ്സെടുത്തു. ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി രാഷ്ട്രത്തിനുതകുന്ന കണ്ടെത്തലുകൾ രൂപപ്പെടുത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തരക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് പേരുൾപ്പെടുന്ന ഗ്രൂപ്പുകളായി 7 വിഷയമേഖലകളിൽ നിന്ന് തിരഞ്ഞെടുത്താണ് കുട്ടികൾ ആശയസമർപ്പണം നടത്തേണ്ടത്.