
തുമ്പമൺ : ഗ്രാമപഞ്ചായത്തിന്റെയും തുമ്പമൺ ബ്‌ളോക്ക് കുടുംബാരോഗ്യ കേന്ദ്ര ത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി. തുമ്പമൺ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്‌സൺ ഗീതാ റാവുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വർഗ്ഗീസ്, വാർഡ് മെമ്പർ ഗിരീഷ്‌കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ആരതി, ഹെൽത്ത് സൂപ്പർവൈസർ ബിമൽ ഭീഷൺ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.ആശ എന്നിവർ പ്രസംഗിച്ചു. ഡോ.ആരതി, ഡോ.ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി.