പത്തനംതിട്ട:അടൂർ ഇ.വി കലാമണ്ഡലത്തിലെ വിദ്യാരംഭ ചടങ്ങ് 13ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.രാവിലെ 8ന് ഗുരുപൂജ ,അക്ഷരപൂജ,
എന്നിവയ്ക്ക് പ്രൊഫ. ടി.കെ.ജി നായർ നേതൃത്വം നൽകും. ഭരതനാട്യം,കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, കർണാടക സംഗീതം, റോളർ സ്‌കേറ്റിംഗ്, ചെണ്ട, ചിത്രരചന, വെസ്റ്റേ
ൺ ഡാൻസ് ,​ ട്രിനിറ്റി ലണ്ടൻ ഗ്രേഡ് കോഴ്‌സോട് കൂടിയ വയലിൻ,കീബോഡ് ,ഗിത്താർ, ഡ്രംസ് എന്നിവയുടെ ക്ലാസുകൾക്കുള്ള പ്രവേശനം രാവിലെ 8 ന് ആരംഭിക്കും. സംഗീതആരാധന, ചിലങ്ക പൂജ, നൃത്ത സായൂജ്യപൂജ എന്നിവ നടക്കും.ഇ. വി കലാമണ്ഡലം നവ പൂർണിമ പുരസ്‌കാരം മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ വിഷ്ണു മോഹൻ, ഡോ.ബിനു.ബി. പിള്ള എന്നിവർ ഏറ്റുവാങ്ങും. പത്തനാപുരം ഹരി നവരാത്രി പ്രഭാഷണം നടത്തും. കഥകളി സൗജന്യ പഠന പദ്ധതി വിദ്യാരംഭ മഹോത്സവ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി അംഗം സൂര്യൻ മീത്തിലേത്ത്,​ സൗമ്യസതീഷ്, അനിത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.