
പത്തനംതിട്ട : ആട് വസന്ത രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകൾക്കും 1500 ഓളം ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകും. മരുന്ന് എല്ലാ മൃഗാശുപത്രികളിലും ലഭ്യമാക്കി.
കർഷകരുടെ വീടുകളിലെത്തിയാണ് കുത്തിവയ്ക്കുക. വിവരങ്ങൾ ഭാരത് പശുധൻ പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകളുണ്ടാകും. എല്ലാ ആട്, ചെമ്മരിയാട് വളർത്തൽ കർഷകരും പ്രദേശത്തെ മൃഗാശുപത്രിയിൽ കർഷക രജിസ്‌ട്രേഷൻ നടത്തണം.