
പത്തനംതിട്ട : കേരള ജനവേദിയുടെയും ഗാന്ധി സ്മാരക നിധിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവരാവകാശ നിയമത്തിന്റെ പത്തൊമ്പതാം വാർഷിക ദിനാചരണം 12ന് ഉച്ചയ്ക്ക് ശേഷം 3.30 മുതൽ തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ നടക്കും. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. പി എൻ വിജയകുമാറും ഗാന്ധിയൻ ചിന്തകളും വിവരാവകാശ നിയമത്തിലെ വ്യവസ്ഥകളും എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ രാധാകൃഷ്ണനും പ്രഭാഷണം നടത്തും.