11-thapal-dinam

പന്തളം : ദേശീയ തപാൽ ദിനത്തിൽ മങ്ങാരം ഗവ.യു.പി സ്‌കൂൾ വിദ്യാർത്ഥികൾ പന്തളം പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. ഇൻലാൻഡ്, പോസ്റ്റ് കാർഡ്, പോസ്റ്റൽ സ്റ്റാമ്പുകൾ, മണിഓർഡർഫോം എന്നിവ കുട്ടികൾ നേരിൽകണ്ടു. പോസ്റ്റ് ഓഫീസിൽ കത്തുകൾ തരംതിരിക്കുന്ന രീതിയെപ്പറ്റിയും പോസ്റ്റൽ ഡിപ്പാർട്‌മെന്റിന്റെ വിവിധ സമ്പാദ്യപദ്ധതിയെപ്പറ്റിയും പോസ്റ്റ് മാസ്റ്റർ എസ്.ശ്രീജേഷാ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. പോസ്റ്റുമാൻ സോമരാജൻ , സ്‌കൂൾ പി ടി എ പ്രസിഡന്റ് എം.ബി.ബിനുകുമാർ ,എസ് എം സി ചെയർമാൻ കെ.എച്ച്.ഷിജു, സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, അദ്ധ്യാപകരായ വീണാഗോപിനാഥ്, എച്ച്.ജുനൈസ് എന്നിവർ സംസാരിച്ചു.