ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം 2863-ാം പാറപ്പാട് ശാഖയിലെ മൂന്നാമത് ശ്രീനാരായണ കൺവെൻഷൻ 11, 12 ,13 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 8ന് ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി. ജയപ്രകാശ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനം യൂണിയൻ അ‌‌ഡ്മനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും . അഡ്വ. കെ.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും . ബിജു പുളിക്കലേടത്ത് ഇടുക്കി പ്രഭാഷണം നടത്തും . രവി കുട്ടപ്പൻ , ചന്ദ്രസാബു , ഈശ്വൻ ചന്ദ്രദേവ് , ഗിരിജാ വിജയകുമാർ , ആർച്ച ലാൽ , അമൽ അജി , അഡ്വ പി.എൻ. വേണുഗോപാൽ , പി.ആർ ഉത്തമൻ എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ യൂണിയൻ വൈദികയോഗത്തിന്റെ ഗുരുസ്മരണ ഉണ്ടായിരിക്കും . വൈകിട്ട് 4 ന് ശുഭ ശ്രീകുമാറിന്റെ ( മരട് , കൊച്ചി ) പ്രഭാഷണം.