പത്തനംതിട്ട : പതിമൂന്നുകാരിയെ പരിചയപ്പെട്ട ശേഷം നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ കർണാടക മംഗലാപുരത്ത് എം.എസ്.സി വിദ്യാർത്ഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിലാണ് ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
പ്രായപൂർത്തിയാകമ്പോൾ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്കുകൊടുത്ത ശേഷമാണ് ഫോട്ടോകൾ കൈക്കലാക്കിയത്.
വിവരം മനസിലാക്കിയ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.