
കുമ്പനാട് : ഐപിസി സൺഡേസ്‌കൂൾ സംസ്ഥാന താലന്ത് പരിശോധന നാളെ സഭാ ആസ്ഥാനമായ ഹെബ്രോൻപുരത്തെ 6 വേദികളിലായി നടക്കും. നാളെ രാവിലെ 8.30ന് ഡെപ്യുട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ആമുഖപ്രഭാഷണം നടത്തും.
ട്രഷറർ ഫിന്നി പി.മാത്യു, അസോഷ്യേറ്റ് സെക്രട്ടറി പാസ്റ്റർ ടി.എ.തോമസ് വടക്കാഞ്ചേരി, പഠ്യേതര വിഭാഗം സംസ്ഥാന ഭാരവാഹികളായ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ ബിജു വർഗീസ് തേക്കടി, പാസ്റ്റർ അന്ത്രയോസ് തോമസ്, സജി എം.വർഗീസ് എന്നിവർ നേതൃത്വം നൽകും.