 
പത്തനംതിട്ട : കോയിപ്രം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഭാഗമായി വിവിധ സ്‌കൂളുകളിൽ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി. വിജയികൾക്ക് കോയിപ്രം എസ്.എച്ച്.ഒ സുരേഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ വി.പി പരശുറാം, സി.പി.ഒ നെബു മുഹമ്മദ്, കുറിയന്നൂർ മാർത്തോമാ സ്‌കൂളിലെ പ്രഥമ അദ്ധ്യാപിക സാറാമ്മ.പി.മാത്യു എന്നിവർ പ്രസംഗിച്ചു.