
പത്തനംതിട്ട: ഫോസ്റ്റർകെയർ പദ്ധതിയിലൂടെ (പോറ്റിവളർത്തൽ പദ്ധതി) നിരാലംബരാകുന്ന കുട്ടികൾക്ക് സംരക്ഷണമേകാൻ ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈൽഡ് വെൽഫയർ കമ്മിറ്റിയും അവസരമൊരുക്കുന്നു. സ്വന്തംകുടുംബത്തിൽ വളരാൻ സാഹചര്യം ഇല്ലാത്ത അഞ്ചും ഏഴും വയസുള്ള സഹോദരങ്ങളായ ആൺകുട്ടികൾക്ക് കുടുംബാന്തരീക്ഷം നൽകുന്നതിനാണ് സാഹചര്യമൊരുക്കേണ്ടത്. സാമ്പത്തിക ഭദ്രതയുളള 35 വയസ് പൂർത്തീകരിച്ച വ്യക്തി, ദമ്പതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം തിരിച്ചറിയൽരേഖ, കുടുംബ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറെൻസ് സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കണം. വിവരങ്ങൾക്ക് ജില്ലാചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04682319998, 7012374037.