shakha
എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയിൽ ശ്രീനാരായണ കലോത്സവം യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ ഉദ്‌ഘാടനം നിർവഹിക്കുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 100-ാം മുത്തൂർ ശാഖയിൽ നടന്ന ശ്രീനാരായണ കലോത്സവം യൂണിയൻ സെക്രട്ടറി അനിൽ.എസ് ഉഴത്തിൽ ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഡ്വ.ജയൻ തുമ്പയിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പ്രസാദ് കരിപ്പക്കുഴിയിൽ, യൂണിയൻ കൗൺസിലർ സരസൻ ഓതറ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് രാജപ്പൻ, യൂണിയൻ കമ്മിറ്റിഅംഗം കെ.കെ.പുരുഷോത്തമൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിശ്വനാഥൻ പരിയാരത്ത്, വനിതാസംഘം സെക്രട്ടറി സുജാത.ആർ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് ഏഴിന് ശ്രീനാരായണ കലോത്സവം സമാപന സമ്മേളനവും സമ്മാനവിതരണവും. 13ന് രാവിലെ 8.30ന് മുമ്പ് പൂജയെടുപ്പും വിദ്യാരംഭവും. വൈകിട്ട് ഏഴിന് ഗുരുദേവ നഗറിൽ നിന്ന് സരസ്വതീ ക്ഷേത്രത്തിലേക്ക് താലപ്പൊലി.