 
അടൂർ : ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നൂതന ആൻജിയോപ്ലാസ്റ്റി മാർഗങ്ങളെക്കുറിച്ച് നടന്ന സെമിനാറിന്റെ ഉദ്ഘാടനം ജപ്പാനിലെ റെഡ് ക്രോസ്സ് ആശുപത്രിയുടെ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.മക്കോട്ടോ സെക്കിഗുച്ചിയും ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദും ചേർന്നു നിർവഹിച്ചു.
പൂർണമായി അടഞ്ഞ രക്തക്കുഴലിന്റെ ചികിത്സ, ലേസർ ആൻജിയോപ്ലാസ്റ്റി, കാൽസ്യം ബ്ലോക്കുകൾക്കായുള്ള ഷോക്ക് വേവ്, സ്റ്റൻറ്റില്ലാതെ മരുന്ന് പുരട്ടിയ ബലൂൺ കൊണ്ടുള്ള ആൻജിയോപ്ലാസ്റ്റി, പ്രധാന രക്തധമനിയുടെ തടസം എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ.മക്കോട്ടോ സെക്കിഗുച്ചി, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജിസ്റ്റുകളായ ഡോ.സാജൻ അഹമ്മദ്, ഡോ.വിനോദ് മണികണ്ഠൻ, ഡോ.ശ്യാം ശശിധരൻ , ഡോ.കൃഷ്ണ മോഹൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിവിധ സെഷനുകൾക്ക് കാർഡിയോളോജിസ്റ്റുകളായ ഡോ.ചെറിയാൻ ജോർജ്, ഡോ.ചെറിയാൻ കോശി (ഇരുവരും ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ട്), ഡോ.ലീന തോമസ് (ബിലീവേഴ്‌സ് ആശുപത്രി) , ഡോ.സന്ദീപ് ജോർജ്, ഡോ.മാത്യു വാച്ചാപറമ്പിൽ (ഇരുവരും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി) , ഡോ.ടി.ജി.അഭിലാഷ് (കൊല്ലം ട്രാവൻകൂർ മെഡിസിറ്റി), ഡോ.ജീൻ സി.പി (കൊല്ലം ശങ്കേഴ്‌സ് ആശുപത്രി ), ഡോ.റോയ് സി.വി (മൌണ്ട് സീയോൻ മെഡിക്കൽ കോളേജ്), ഡോ.ആസാദ് അബ്ദുൽ സലാീ (അഞ്ചൽ സെന്റ് ജോസഫ് ആശുപത്രി), ഡോ.ആർ.ശ്രീനിവാസൻ (മാവേലിക്കര വി എസ് എം ആശുപത്രി) എന്നിവർ നേതൃത്വം നൽകി. ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ.എസ് രാജഗോപാൽ സ്വാഗതം പറഞ്ഞു. അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.അജിത് സണ്ണി കൃതജ്ഞത പ്രകാശിപ്പിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ , മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, സി ഇ ഒ ഡോ.ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്‌ട്രേറ്റർ വിജയകുമാർ എന്നിവർ പങ്കെടുത്തു.