കുരമ്പാല: തൃശൂർ പൂരം കലക്കിയതിലെ രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയുക. പൊലീസ് ലഹരി മാഫിയ ഗുണ്ടാ കൂട്ട് കെട്ട് അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുക. എന്നീ ആവശ്യങ്ങൾ ഉയർത്തി , ജനവിരുദ്ധ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. കുരമ്പാലമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസുകളുടെ ബ്ലോക്കുതല ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസൻ, എം.ജി കണ്ണൻ, സഖറിയ വർഗീസ്, അഡ്വ.ഡി.എൻ തൃദീപ്, എ നൗഷാദ് റാവുത്തർ, ലാലി ജോൺ, മഞ്ചു വിശ്വനാഥ് ,അനിൽകുമാർ, എസ്.ഷെറീഫ്, രാജേഷ് കുമാർ, രാജേന്ദ്രപ്രസാദ് , അഡ്വ. ബിജുലാൽ, സണ്ണിക്കുട്ടി ഏബ്രഹാം, അനിതാ ഉദയൻ, എം.ജി. രമണൻ, മണ്ണിൽ രാഘവൻ,ഡി.പ്രകാശ്, ജ്യോതിഷ് പെരുമ്പുളിക്കൽ വല്ലാറ്റൂർ വാസുദേവൻ പിള്ള, രാധാകൃഷ്ണൻ, നസീർ കടക്കാട്, മുഹമ്മദ് ഷെഫീക്ക് , സതീഷ് കോളപ്പാട്ട്, കെ.എൻ രാജൻ, വി.കെ.രാജൻ ,ഡെന്നീസ് ജോർജ് , വേണുകുമാരൻ നായർ , ലിബി തോമസ്,എബിൻ തോമസ്, ബിനു കുളങ്ങര,ബൈജു മുടിയിൽ ബിജു മങ്ങാരം, അനിൽ കൊച്ചു മൂഴിക്കൽ, സുനിതവേണു, ഭാർഗവൻപിള്ള, ജോണികുട്ടി ,പി.പി.ജോൺ, ശാന്തി സുരേഷ്, അഭിനന്ദ് ,വി.ടി.രാജു, വി.കെ.ശിവാനന്ദൻ, പ്രകാശ് പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.