dd

പത്തനംതിട്ട : പത്തനംതിട്ട പ്രസ്‌ ക്ലബ് മുൻ സെക്രട്ടറി ഷാജി അലക്‌സിന്റെ പതിനഞ്ചാമത് അനുസ്മരണം കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ പിന്തുണയോടെ തെറ്റായ പ്രവണതകൾക്കെതിരെ പോരാടുകയാണ് മാദ്ധ്യമങ്ങളുടെ ധർമ്മമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതിയംഗം സാം ചെമ്പകത്തിൽ അനുസ്മരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, പ്രൊഫ.ഡി.കെ.ജോൺ, പ്രസ്‌ ക്ലബ് സെക്രട്ടറി ജി.വിശാഖൻ, മുൻ സെക്രട്ടറി എ.ബിജു എന്നിവർ സംസാരിച്ചു.