തിരുവല്ല: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നാളെ വിജയദശമി നാളിൽ വിദ്യാരംഭത്തിനായി ഒരുങ്ങി. എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് സർവൈശ്വര്യപൂജ, 5ന് ആയുധം, വാഹന പൂജവയ്പ്, 6ന് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് അനുമോദനം, 13ന് രാവിലെ 7.45ന് വിദ്യാരംഭം. പൂജയെടുപ്പ്. തുടർന്ന് എഴുത്തോലയും നാരായവും സരസ്വതീ ക്ഷേത്രത്തിൽ നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളിക്കൽ. മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ന് സരസ്വതീപൂജ, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 5.15ന് കൊടിയിറക്ക്, 5.30ന് അവഭൃഥസ്‌നാന ഘോഷയാത്ര, 6.30ന് പുഷ്പാഭിഷേകം, 7ന് കലാസന്ധ്യ. നാളെ രാവിലെ 8.35ന് വിദ്യാരംഭം, 11.30ന് ചണ്ഡികാഹോമം, 12.45ന് കുമാരിപൂജ, വൈകിട്ട് 7ന് തിരുവാതിര. ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നിറമാലയും വിളക്കും വിശേഷാൽ പുഷ്പാഞ്ജലിയും 13വരെ നടക്കും. ഇന്ന് രാവിലെ 9.30ന് വാഹനപൂജ. 13ന് രാവിലെ 8.30ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. മേൽശാന്തി ശ്രീരാഗ് കാരയ്ക്കാട്ടില്ലം നേതൃത്വം നൽകും. ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ നവരാത്രിപൂജയും ദേവീ മാഹാത്മ്യ പാരായണവും ദിവസവും നടക്കും. ഇന്ന് രാവിലെ അഭിഷേകം, മലർനിവേദ്യം. വൈകിട്ട് ആറിന് ആയുധപൂജ തുടർന്ന് സമൂഹപ്രാർത്ഥന. 13ന് രാവിലെ 6.30മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം. കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രത്തിൽ ഇന്ന് മഹാനവമി പൂജകൾ നടക്കും. നാളെ രാവിലെ 7ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. കിഴക്കുംമുറി നെന്മേലിക്കാവ് ദേവീക്ഷേത്രത്തിൽ ദിവസവും മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന. നാളെ രാവിലെ 9ന് മൂകാംബിക നൃത്തകലാക്ഷേത്രത്തിലെ കുട്ടികളുടെ കലാപരിപാടി. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം 7.30ന് തിരുവാതിരകളി. നാളെ രാവിലെ 8.30മുതൽ ബ്രഹ്മചാരിണി പൂർണ്ണചൈതന്യയുടെ നേതൃത്വത്തിൽ വിദ്യാരംഭം കുറിക്കും. ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.45ന് ഡോ.അശ്വതി അജയ് ദേവീമാഹാത്മ്യ പ്രഭാഷണം നടത്തും. നാളെ രാവിലെ 7.30ന് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. 9ന് അഭിരാം അനിൽകുമാറിന്റെ അഷ്ടപദി. തിരുവല്ല കുരിശുകവലയ്ക്ക് സമീപത്തെ ബിജു മെമ്മോറിയൽ സംഗീത -നൃത്ത വിദ്യാലയത്തിൽ 13ന് രാവിലെ 10ന് പുതിയ ബാച്ചിന്റെ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 9447010336.