
പത്തനംതിട്ട : കേരള അഗ്രിക്കൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കെ.എ.ടി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി.അനീഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ, പ്രസിഡന്റ് മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി ഷാജഹാൻ, കെ.എ.ടി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.രെജീബ്, സെക്രട്ടറിയേറ്റ് അംഗം മനോജ് മാത്യു, സംസ്ഥാന വനിതാസെക്രട്ടറി സി.എസ്.നിത്യ, ജില്ലാ സെക്രട്ടറി എസ്.സ്മിത , ട്രഷറർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.