
പത്തനംതിട്ട : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ ഓൺലൈനായി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി. രജിസ്‌ട്രേഷൻ ഫോമിന്റെ ലിങ്ക് ഉപയോഗിച്ച് വിവരങ്ങൾ സബ്മിറ്റ് ചെയ്യണം. പേര്, ജനനത്തീയതി, മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി, സ്റ്റുഡന്റ് ആണെങ്കിൽ തിരിച്ചറിയൽ കാർഡ്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തണം. സബ്മിറ്റ് ചെയ്തതിനുശേഷം പെയ്‌മെന്റിന്റെ ക്യു ആർ കോഡ് ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫോം സബ്മിറ്റ് ചെയ്താൽ പെയ്‌മെന്റിലേക്ക് പോകുന്നതരത്തിലുള്ള ഓട്ടമേറ്റഡ് സംവിധാനം അല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. രജിസ്‌ട്രേഷൻ ഫോം സബ്മിറ്റ് ചെയ്യുന്നതും പെയ്‌മെന്റ് അടയ്ക്കുന്നതും രണ്ട് ഘട്ടങ്ങളിലായിട്ടാണ്. ഓൺലൈൻ ഫോം ചെയ്യാൻ കഴിയാത്തവർക്ക് ടൗൺ ഹാളിൽ ഒരുക്കിയിട്ടുള്ള ഫെസ്റ്റിവൽ ഓഫീസിൽ നേരിട്ട് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.
രജിസ്‌ട്രേഷൻ ലിങ്ക് :https://surveyheart.com/form/67003911afe263607184c219