d

കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ചെങ്ങറയിൽ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം തുടങ്ങാനുള്ള നീക്കത്തിൽ ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. ജനവാസം ഏറ്റവും കൂടുതലുള്ള പ്രദേശത്താണ് പൊതുശ്മശാനം തുടങ്ങാൻ നീക്കം നടക്കുന്നത്. നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മീൻമുട്ടി തോടിന്റെയും അതിന്റെ കൈത്തോടുകളുടെയും ഉത്ഭവ സ്ഥാനത്താണ് ശ്മശാനത്തിനുവേണ്ടി പരിഗണിക്കുന്ന രണ്ട് സ്ഥലങ്ങളും . പി എം സാമുവൽ പ്ലാം തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം വാഴയിൽ, അലക്സ്‌ ചെങ്ങറ, എബ്രഹാം ചെങ്ങറ, എം ടി ജേക്കബ്, ബെജമിൻ പനങ്ങോട്ടേത്ത്, മാത്യു അച്യുതപ്പറമ്പിൽ എന്നിവർ സംസാരിച്ചു.