12-pandalm-prakadanam

പന്തളം: പന്തളം കേന്ദ്രീകരിച്ച് നടത്തുന്ന ഭീകരവാദ പ്രവർത്തനം അവസാനിപ്പിക്കുക, പൊലീസിന്റെ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോ​ഗവും നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ആർ.എസ്.എസ് ജില്ല സേവ പ്രമുഖ് സി.ജി.ബിനു , ജില്ല കാര്യവാ​ഹ് റ്റി.എസ്. അനൂപ് ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു. പന്തളം എൻ.എസ്.എസ് കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീക്ഷേത്ര ജംഗ്ഷനിൽ സമാപിച്ചു.