അടൂർ : കടമ്പനാട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന വളർത്ത് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് മണ്ണടി മൃഗാശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രസനകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈറ്റിറിനറി സർജൻ ഡോ.ബിജി, ആര്യ,രാജേഷ്, ചിഞ്ചു എന്നിവർ സംസാരിച്ചു.