ration-shops

മല്ലപ്പള്ളി: കോടതി വിധിയെ തുടർന്ന് ജില്ലയിലെ 383 റേഷൻ വ്യാപാരികൾക്ക് കിറ്റിന്റെ കമ്മീഷൻ കുടിശ്ശികയിൽ ആദ്യ ഗഡുവായ 38,56,953 രൂപ ലഭിച്ചു. രണ്ടാം ഗഡുവും ഉടനെ ലഭിക്കും. എല്ലാ വ്യാപാരികൾക്കും കുടിശ്ശിക തുക ലഭ്യമാക്കണമെന്ന് സംഘടന സർക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് ,സെപ്തംബർ മാസത്തെ റേഷൻ കമ്മീഷൻ തുകയും ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച ഉത്സവബത്തയും ഇതുവരെ ലഭിച്ചിട്ടില്ല. വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് റേഷൻ സാധനങ്ങളുടെ വില അടയ്ക്കുന്നതിന് കാലതാമസം വരുന്നതെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസയേഷൻ ജില്ലാ പ്രസിഡന്റ് എസ്.മുരളീധരൻ നായർ അറിയിച്ചു.