k

ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആഭിമുഖ്യത്തിൽ അടിമ വ്യാപാര നിരോധന വിളംബരത്തിന്റെ 170-ാ മത് വാർഷികാഘോഷം 16, 20 തീയതികളിൽ നടക്കും. തിരുവനന്തപുരം ഊരുട്ടമ്പലത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും അടൂരിൽ ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാറും കോട്ടയം കുറിച്ചിയിൽ മന്ത്രി വി.എൻ വാസവനും ചങ്ങനാശ്ശേരിയിൽ പ്രതിപക്ഷ നേതാവ് വി.ഡീ സതീശനും മുണ്ടക്കയത്ത് കെ. രാധാകൃഷ്ണൻ എം.പി യും എറണാകുളം വടാട്ടുപാറയിൽ മന്ത്രി റോഷി അഗസ്റ്റിനും കാസർഗോഡ് വെള്ളരിക്കുണ്ടിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും സമ്മേളനം ഉദ്ഘാടനം ചെയ്യും.