 
അടൂർ : ഇ.വി കലാമണ്ഡലം വിദ്യാരംഭം വിജയദശമി സാംസ്കാരികോത്സവം നടത്തി. സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഇ.വി.കലാമണ്ഡലം ഡയറക്ടർ പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ചലചിത്ര പുരസ്കാരജേതാവും സംവിധായകനുമായ വിഷ്ണു മോഹൻ, ഹരി പത്തനാപുരം, പഴകുളം ശിവദാസൻ, സനൽ അടൂർ, പ്രൊഫ: ടി.കെ.ജി.നായർ കെ.ജി.വാസുദേവൻ എന്നിവർ സംസാരിച്ചു.