road1
അങ്ങാടിക്കല്‍ സൗത്ത്-സെന്‍ട്രല്‍ ഹാച്ചറി-ആലാമലയില്‍പടി റോഡില്‍ നാട്ടുകാര്‍ക്ക് വര്‍ഷങ്ങളായി ദുരിതയാത്ര. പൊളിഞ്ഞു കിടക്കുന്ന റോഡില്‍ ടാറിങ് പലയിടത്തും കാണാന്‍ പോലുമില്ല.


ചെങ്ങന്നൂർ: അങ്ങാടിക്കൽ സൗത്ത്‌സെൻട്രൽ ഹാച്ചറി ആലാമലയിൽപടി റോഡ് തകർന്നു തരിപ്പണമായി. കാൽ നടയാത്രപോലും ബുദ്ധിമുട്ടാണ്. ടാറിംഗ് പലയിടത്തുമില്ല. 4.8 കിലോമീറ്റർ ദൂരമുള്ള റോഡാണിത്. മെറ്റിലിളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. പേരിശേരി മഠത്തുംപടി ഭാഗത്തുനിന്ന് ഹാച്ചറി, അങ്ങാടിക്കൽതെക്ക് ഗവ.എച്ച്.എസ്.എസ്, എം.എം.എ.ആർ സ്‌കൂളുകൾ, പ്രോവിഡൻസ് കോളേജ്, പൂമലച്ചാൽ എന്നിവിടങ്ങളിലേക്ക് എത്താൻ നാട്ടുകാർ ആശ്രയിക്കുന്ന റോഡാണിത്. മഴക്കാലത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്. 2020- 21 വർഷത്തിൽ റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചെങ്കിലും പിന്നീട് മുടങ്ങി. കിഫ്ബി പദ്ധതിയിൽ ശുദ്ധജല പദ്ധതിക്ക് പൈപ്പ്‌ലൈൻ ഇടാൻ വൈകിയതിനാൽ ഒഴിവാക്കണമെന്നു കാട്ടി കരാറുകാരൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്നു സർക്കാർ ഇയാളെ ഒഴിവാക്കുകയായിരുന്നു.

.....................

നിലവിൽ, മുൻ കരാറുകാരൻ ചെയ്ത ജോലികളുടെ തുക കുറച്ച് അഞ്ചുകോടി രൂപ ചെലവിൽ പുതിയ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രാരംഭ നടപടികൾ നടന്നുവരികയാണ്.

പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ

-------------------

വർഷങ്ങളായി റോഡ് പൊളിഞ്ഞുകിടക്കുകയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേർ ദിവസവും ഉപയോഗിക്കുന്ന റോഡാണ്. സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണം.

സാബു

(നാട്ടുകാരൻ)

....................

4.8 കി.മീറ്റർ ദൂരം

2020- 21 വർഷത്തിൽ റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചെങ്കിലും പിന്നീട് മുടങ്ങി.