മല്ലപ്പള്ളി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗവിയിലേക്ക് മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും 17നും 25നും രാവിലെ 5.30 ന് കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പാക്കേജിൽ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയായ ഗവി യാത്ര നടത്തുന്നു. പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തെ ഒപ്പിയെടുത്തു അടവിയിൽ മനസ് കുളിർക്കുന്ന കുട്ടവഞ്ചി സവാരിയും കഴിഞ്ഞ് തണ്ണിത്തോട് വഴി ഗവിലേക്കുള്ള യാത്രയിൽ 60 കിലോമീറ്റർ വന്യസൗന്ദര്യം ആസ്വദിച്ച് കാടിന് നടുവിലൂടെയാണ് യാത്രക്കിടയിലാണ് അടിപൊളി ഉച്ചഭക്ഷണം ക്രമീകരിച്ചരിക്കുന്നത്. കാട്ടിലൂടെയുള്ള യാത്രയിൽ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകളും, കാട്ടുപോത്തുകൾ, പുള്ളിമാൻ, കടുവ, പുലി തുടങ്ങിയവയേയും കാണാനാകും. വണ്ടിപ്പെരിയാർ വഴി വൈകുന്നേരം പരുന്തും പാറയുടെ സായാഹ്ന സൗന്ദര്യം ആസ്വദിച്ചു മടക്കം. എല്ലാ എൻട്രി ചാർജുകളും അടവി, കുട്ടവഞ്ചി സവാരി, ഉച്ച ഭക്ഷണം എന്നിവ ഉൾപ്പെടെ ട്രാവൽ ചാർജ് 1600 രൂപയാണ്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9744293473, 8086454818, 89216749 43 എന്ന നമ്പരിൽ ബന്ധപ്പെടുക.