തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. തിരുവല്ല നഗരസഭാ അദ്ധ്യക്ഷ അനു ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.കെ തോമസ്, പി.ടി.എ പ്രസിഡന്റ് ജോബി.പി തോമസ്, എൻ.എസ്എസ് ഡിസ്ട്രിക്ട് കോഡിനേറ്റർ ഹരികുമാർ വിഎസ് . ഡോക്ടർ അനൂപ എന്നിവർ പ്രസംഗിച്ചു. 77പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 28 യൂണിറ്റ് രക്തം ശേഖരിക്കുവാൻ സാധിച്ചു. പ്രോഗ്രാം ഓഫീസേഴ്സ് ആയ ആനി ജോർജ് മേരിക്കുട്ടി പി.എ എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിച്ചു.