v

വിദ്യാരംഭ ദിനത്തിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

കോന്നി : കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെയും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ.എസ്.സബിത യോഗം ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.

കേരള സർവകലാശാലയിലെ റിസർച്ച് ഗൈഡ് ഡോ.ശില്പ ശശാങ്കൻ, അടൂർ ഡിവൈ.എസ്.പി എസ് .സന്തോഷ് കുമാർ, കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ, സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ എന്നിവർ സംസാരിച്ചു.റവ.ഫാ. തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, അടൂർ ഡിവൈ.എസ്.പി എസ്.സന്തോഷ് കുമാർ ,​കേരള സർവകലാശാലയിലെ റിസർച്ച് ഗൈഡ് ഡോ.ശില്പ ശശാങ്കൻ, ഡോ.എസ്.സബിത, എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സ്കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, കേരളകൗമുദി സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ, സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർമാരായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, പി.സലിംകുമാർ, സുരേഷ് ചിറ്റലക്കാട്, സ്കൂൾ ബോർഡ് അംഗങ്ങളായ കെ.ആർ.സലീലനാഥ്,ജി.സുധീർ, എസ്.എൻ.ഡി.പി യോഗംവനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം.എൻ.സുരേഷ് കുമാർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ, സ്റ്റാഫ് സെക്രട്ടറി ബിന്ദു. പി എന്നിവർ പങ്കെടുത്തു.

---------------------

വിദ്യാർത്ഥികൾ അക്ഷരത്തെ ബഹുമാനിക്കാൻ പഠിക്കണം. ഒരിക്കലും നശിക്കാത്തതാണ് അക്ഷരം. വിദ്യാർത്ഥികളും മുതിർന്നവരും വിജയദശമിദിവസത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് തുടക്കംകുറിക്കണം.

ഡോ.എസ്.സബിത

(പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റൽ എം.ഡി)​

----------------------

സമൂഹത്തിലെ മികച്ച വ്യക്തികളാകുവാൻ വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് കഴിയണം. മൂല്യബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിലൂടെയേ കഴിയു.

റവ.ഫാ.തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ.

-------------------

വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ് ശ്രീനാരായണ ഗുരുദേവൻ സമൂഹത്തോട് പറഞ്ഞത്. വിദ്യയ്ക്ക് തുടക്കം കുറിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ് വിജയദശമി.

എസ്.സന്തോഷ് കുമാർ

(അടൂർ ഡിവൈ.എസ്.പി)​

---------------------

വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്തിവേണം അവരെ വളർത്തിയെടുക്കാൻ . വിനയം, പക്വത എന്നിവ നേടിയെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് കഴിയണം.

ഡോ. ശില്പ ശശാങ്കൻ

(കേരള സർവകലാശാലയിലെ റിസർച്ച് ഗൈഡ് )​

------------------

മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു. .

വിജയദശമി ദിവസം കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ വർഷങ്ങളായി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നുണ്ട്.

കെ.പത്മകുമാർ

(മാനേജർ,​ ശ്രീനാരായണ പബ്ളിക് സ്കൂൾ,​ കോന്നി )​