road-
കോട്ടമല കോട്ടക്കുഴി റോഡ്

റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കോട്ടമല കോട്ടക്കുഴി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബൂത്ത് കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. വസന്ത സുരേഷ്, സാനു മാമ്പറ, ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.