s

പത്തനംതിട്ട: കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന പട്ടികവർഗ മേഖലാ ക്യാമ്പ് 14, 15 തീയതികളിൽ അട്ടത്തോട് മേഖലയിൽ നടക്കും. 14ന് രാവിലെ 8.30 മുതൽ ഗൃഹ സന്ദർശനം ആരംഭിക്കും. 11ന് അട്ടത്തോട് കമ്മ്യൂണിറ്റി ഹാളിൽ ചേരുന്ന ഏകോപനയോഗം വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതിദേവി ഉദ്ഘാടനം ചെയ്യും. പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിക്കും.
15ന് റാന്നി ഡി.ടി.ഡി.ഒ.യിലെ എസ് എസ്.എം.നജീബും ഫാമിലി കൗൺസിലറും ലൈഫ് കോച്ചുമായ അഡ്വ.പ്രഭയും ക്ലാസെടുക്കും.