 
ചെങ്ങന്നൂർ: യു.ഡി.എഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ നടപ്പാക്കാൻ ശ്രമിക്കുന്ന ജനവിരുദ്ധ ടൗൺ മാസ്റ്റർ പ്ലാൻ പിൻവലിക്കണമെന്ന് സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി നഗറിൽ (നിള ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ സുഭാഷ്, പി.കെ അനിൽ കുമാർ, ടി.കെ സുരേഷ് കുമാർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.എച്ച് റഷീദ്, ജെയിംസ് ശമുവേൽ , ഏരിയ കമ്മിറ്റിയംഗങ്ങളായ എം.കെ മനോജ്, പി.ഉണ്ണികൃഷ്ണൻ നായർ, കെ.എസ് ഷിജു, വി.വി അജയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി പി.കെ അനിൽ കുമാറിനെയും 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.