ചെങ്ങന്നൂർ: വൈ.എം.സി.എ സ്ഥാപകൻ ജോർജ് വില്യംസിന്റെ ജന്മദിനം ചെങ്ങന്നൂർ വൈ.എം.സി.എ ആഘോഷിച്ചു. ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ പന്നോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ സബ്റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം മുഖ്യ പ്രഭാഷണം നടത്തി. ട്രഷറാർ വി.എ ഏബ്രഹാം, ഡയറക്ടർ ബോർഡ് മെമ്പർമാരായ,ജോജി ചെറിയാൻ, സണ്ണി തോമസ് പൂപ്പള്ളി, അലക്സ് മാത്യു ഏറ്റുവള്ളിയിൽ എന്നിവർ പ്രസംഗിച്ചു.