s

പുല്ലാട്: ഉപജില്ലാ സ്​കൂൾ ശാസ്ത്രമേള 14 ന് നടക്കും. രാവിലെ 10 ന് പുല്ലാട് എസ്.വി. ഹൈസ്​കൂളിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. വത്സല ഉദ്ഘാടനം ചെയ്യും. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത് അദ്ധ്യക്ഷത വഹിക്കും. പ്രവൃത്തി പരിചയ ഐടി മേള പുല്ലാട് എസ്. വി. ഹൈസ്​കൂളിലും സാമൂഹിക ശാസ്ത്രമേള ഗവ. മോഡൽ യു പി സ്​കൂളിലും, സയൻസ് മേള കുന്നന്താനം എം ടി എൽപി സ്​കൂളിലും ഗണിത മേള ആനമല മാർത്തോമ്മ പാരീഷ് ഹാളിലും നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ കെ. എ. തൻസീർ അറിയിച്ചു.