d

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനിഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു.
ജില്ലാതല മത്സരങ്ങൾ 26, 27 തീയതികളിൽ കോഴഞ്ചേരി ഗവ. ഹൈസ്‌കൂൾ , കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളലായി സംഘടിപ്പിക്കും .26 ന് ചിത്രരചനാ മത്സരങ്ങൾ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിലും , കലാ മത്സരങ്ങൾ സെന്റ് തോമസ് ഹയർ സെക്കൻഡറിയിലും നടക്കും.27ന് സാഹിത്യ മത്സരങ്ങളും നടക്കും