photo
എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ മേൽശാന്തി ശ്യാം ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കുട്ടികളെ ആദ്യക്ഷരം കുറിപ്പിക്കുന്നു

തിരുവല്ല : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി നാളിൽ സരസ്വതീ മണ്ഡപങ്ങളിലും ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ സമാപനം കുറിച്ച് പൂജയെടുപ്പും വിദ്യാരംഭവും വിശേഷാൽ പൂജകളും മേൽശാന്തി ശ്യാം ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ പെരുന്ന സന്തോഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭം കുറിക്കൽ നടന്നു. കടപ്ര-മാന്നാർ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിൽ വിജയദേശമി ദിനത്തിൽ ഡോ. പി.ആർ.രാധാകൃഷ്ണൻ. അദ്ധ്യാപകരായ ഉഷാകുമാരി. സരസ്വതിഅമ്മ എന്നിവരുടെ കർമ്മികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. പെരിങ്ങരയമ്മർകുളങ്ങരഗണപതി ക്ഷേത്രത്തിൽ മേൽശാന്തി വാഴേമഠം നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കുട്ടികളെ വിദ്യാരംഭം കുറിപ്പിച്ചു.തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. സ്വാമിമാരായ നിർവ്വിണ്ണാനന്ദ,വീതസ്പൃഹാനന്ദ, യോഗവ്രതാനന്ദ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. മണിപ്പാൽ സർവേകലാശാല റിട്ട.ഫൈനാൻസ് മാനേജർ നന്ദകുമാർ കെ.പിള്ള മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുറ്റൂർ ശ്രീഭദ്ര ബാലഗോകുലം സംഗീതാർച്ചനയും നടന്നു. നിരണം കണ്ണശ്ശപറമ്പിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് റിട്ട.ഹെഡ്മാസ്റ്റർ ഫിലിപ്പ് വർഗീസ് കാട്ടുപറമ്പിൽ, ചെറിയനാട് ദേവസ്വം ബോർഡ് സ്‌കൂൾ പ്രിൻസിപ്പൽ ലത രാമൻനായർ എന്നിവർ കാർമ്മികരായി. ചാത്തങ്കരി ശ്രീഭഗവതി ക്ഷേത്രത്തിൽ പൂജയെടുപ്പിന് ശേഷം മേൽശാന്തി എ.ഡി നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. തിരുവല്ല ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷിച്ചു. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രാജയോഗ ധ്യാനകേന്ദ്രം മുഖ്യകാര്യദർശി ബ്രഹ്മാകുമാരി സുജ ബഹൻ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു. സത്സംഗം, രാജയോഗ ധ്യാനം, പ്രസാദവിതരണം എന്നിവയും നടന്നു. നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിജയദശമി നാളിൽ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു. തിരുവിതാകൂർ ദേവസ്വംബോർഡ് മുൻപ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ.മിനികുമാരി, ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു എ.ഗോകുലേന്ദ്രൻ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, അഡ്വ.ടി.കെ.സുരേഷ്‌കുമാർ,ഡോ.റാണി ആർ.നായർ, കെ.എം.രമേഷ്‌കുമാർ, കെ.വി.സുരേന്ദ്രനാഥ്, പി.രാജേശ്വരി, ആർ,സുജയ എന്നിവർ വിദ്യാരംഭത്തിന് കാർമ്മികരായി.