പ​ന്തളം: ക​വി പന്തളം കെ.പിയുടെ ഓർമ്മയ്ക്കായി കാവ്യനിർഝരി ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021, 2022 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുക. രണ്ടു കോപ്പികൾ വീതം ആനന്ദിരാജ്,കൗസ്തുഭം, മങ്ങാരം, പത്തനംതിട്ട ​ 689501 എന്ന വിലാസത്തിൽ ഒക്ടോബർ 30 ന് മുമ്പ് ലഭിക്കണം. നവംബറിൽ നടക്കുന്ന കാവ്യനിർഝരിയുടെ രണ്ടാം വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും