 
തൃപ്പൂണിത്തുറ : ഇന്ത്യൻ നേവി (ഐ.എൻ.എസ് വെണ്ടുരുത്തി നേവി വാർ ടാക്ടിക്കൽ സ്കൂൾ) ചീഫ് ഇൻട്രക്ടറായിരുന്ന എരൂർ വെസ്റ്റ് ഗീതാലയത്തിൽ കെ. ഗോപിനാഥൻ നായർ (കെ.ജി നായർ -104) നിര്യാതനായി. സംസ്‌കാരം നടത്തി. രണ്ടാംലോക മഹായുദ്ധകാലത്ത് യുദ്ധക്കപ്പലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ നിരവധി പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പത്മനാഭപുരം കോട്ടക്കകത്ത് സുബ്രഹ്മണ്യവിലാസത്തിൽ ലക്ഷ്മിയമ്മാളിന്റെയും കാളിപ്പിള്ളയുടെയും മകനാണ്. ഭാര്യ: പരേതയായ സി.കെ ഭാർഗവിയമ്മ (അമ്മിണിയമ്മ ). മക്കൾ: ഗീതാകുമാർ, ഗിരിധരൻ, ഡോ. ഗംഗാധരൻ, ഗായത്രീ ശശിധരൻ, ഡോ. ബി.ജി. ഗോകുലൻ (സുദർശനം നേത്രചികിത്സാലയം, തിരുവല്ല), പരേതനായ ഗോപകുമാർ.
മരുമക്കൾ : പരേതനായ എം.എസ് കുമാർ (തിരുവല്ല), ഉഷ ഗിരിധരൻ, ഡോ. ഗിരിജ ഗംഗാധരൻ, എം ശശിധര മേനോൻ, ശാന്തി ഗോകുൽ. സഞ്ചയനം ഇന്ന് രാവിലെ ഏഴിന്.