 
പന്തളം: രാഷ്ട്രീയ സ്വയംസേവക സംഘം പന്തളം ഖന്ധിന്റെ വിജയദശമി മഹോത്സവത്തോടനുബന്ധിച്ചുള്ള പഥ സഞ്ചലനം നടന്നു. പന്തളം പാട്ടുപുര ക്കാവ് ദേവി ക്ഷേത്ര കാണിക്ക വഞ്ചിക്ക് മുന്നിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം കുരമ്പാല അമൃത വിദ്യാലയത്തിൽ സമാപിച്ചു. ഡോ. എ. ജി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. എസ്. എസ്. പ്രാന്ത സഹ സമ്പർക്ക പ്രമുഖ് എം. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സംഘചാലക് അഡ്വ. മാലക്കര ശശി, ഖണ്ഡ് സംഘ ചാലക് ഡോ. കെ. ഹരിലാൽ എന്നിവർ സംസാരിച്ചു.