
പത്തനംതിട്ട : കാർഷിക വിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടും നടപടി സ്വീകരിക്കാത്ത സർക്കാരിനും വനംവകുപ്പിനുമെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കാൻ ജില്ലാനേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ടി.എച്ച്.സിറാജുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. എം.കെ.പുരുഷോത്തമൻ, സതീഷ് പഴകുളം, ജോജി ഇടക്കുന്നിൽ, കെ.വി.രാജൻ, മലയാലപ്പുഴ വിശ്വംഭരൻ, കെ.എൻ.രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, എം.ആർ.ഗോപകുമാർ, സലിം പെരുനാട്, നജീർ പന്തളം, ജോർജ് തോമസ്, വേണുഗോപാലൻ നായർ, ഉമാദേവി എന്നിവർ പ്രസംഗിച്ചു.