
കോന്നി : ചൈനമുക്ക് വെള്ളപ്പാറ റോഡിൽ പതിവായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. കോന്നി ടൗണിൽ പല സ്ഥലങ്ങളിലും സി സിടിവി ക്യാമറകൾ സ്ഥാപിച്ചതോടെയാണ് ഇവിടെ കൂടുതലായി മാലിന്യം തള്ളുന്നത്. ചൈനമുക്ക്, ചേരിമുക്ക്, മാങ്കുളം, വെള്ളപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നുണ്ട്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി വാഹനങ്ങളിലാണ് മാലിന്യം എത്തിക്കുന്നത്. ആഹാരാവശിഷ്ടങ്ങളും കോഴിഫാമുകളിൽ നിന്നുള്ള മാലിന്യവും അടക്കമുള്ളവ നിക്ഷേപിക്കുന്നത് മൂലം ദുർഗന്ധം വമിക്കുകയാണ്. അവശിഷ്ടങ്ങൾ കാക്കകൾ കൊത്തി സമീപത്തെ കിണറുകളിലും കൊണ്ടിടുന്നുണ്ട്.