ayyappa
അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ : ഡി വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു ,സംഘം സംസ്ഥാന കൗൺസിൽ പ്രസിഡന്റ് ടി മോഹനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു , സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി മോഹൻ കെ നായർ , സതീഷ് കാക്കനാട് , ബാബു കല്ലൂത്ര , പ്രസാദ് കഴിക്കാല , സോമശേഖരൻ ,എൻ സദാശിവൻ നായർ , ഷാജി വേഴപ്പറമ്പിൽ എന്നിവർ സമീപം

ചെങ്ങന്നൂർ: ശബരിമലയിൽ തീർത്ഥാടകർക്ക് പൂർണമായും വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്നും ദേവസ്വം ബോർഡ് സ്പോട്ട് ബുക്കിംഗ് 25% ഏർപ്പെടുത്തണമെന്നും അഖിലഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു . ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു . സംസ്ഥാന കൗൺസിൽ പ്രസിഡന്റ് ടി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മോഹൻ കെ.നായർ , സതീഷ് കാക്കനാട് , ബാബു കല്ലൂത്ര , പ്രസാദ് കഴിക്കാല , സോമശേഖരൻ ,എൻ.സദാശിവൻ നായർ , ഷാജി വേഴപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു .