
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന പ്രാർത്ഥനായോഗം ചെങ്ങന്നൂർ ഡിസ്ട്രിക്ട് സമ്മേളനം ഭദ്രാസന പ്രാർത്ഥനയോഗം വൈസ് പ്രസിഡന്റ് ഫാ. രാജൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ഉദ്ഘാടനംചെയ്തു. ഫാ. മനോജ് മാത്യു മാവേലിക്കര മുഖ്യ സന്ദേശം നൽകി .ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കോശി, അഖില മലങ്കര പ്രാർത്ഥനയോഗം ജനറൽ സെക്രട്ടറി, ഫാ. മത്തായി കുന്നിൽ, ഇടവക ട്രസ്റ്റി ഡാനിയേൽ ജോർജ്, തോമസ് ജോസഫ്, കത്തീഡ്രൽ വികാരി ഫാ. സ്റ്റീഫൻ വർഗീസ്, ഡിസ്ട്രിക്ട് സെക്രട്ടറി എം പി ജോസഫ് , ഭദ്രാസന പ്രാർത്ഥനായോഗം ജനറൽ സെക്രട്ടറി വി.ജി.ഷാജി എന്നിവർ സംസാരിച്ചു.