1
ജൽജീവൻ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ കുഴിയെടുത്തതിനെ തുടർന്ന് കുമ്പളന്താനം കെവിഎം എൽ പി സ്കൂളിൻ്റെ ചുറ്റുമതിൽ തകർന്ന നിലയിൽ

മല്ലപ്പള്ളി:ജൽജീവൻ മിഷനുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തതോടെ കുമ്പളന്താനം കെ.വി.എം എൽ.പി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു. 103 വർഷം പഴക്കമുള്ള സ്കൂളാണിത്. റോഡിനോട് ചേർന്നുനിൽക്കുന്ന ചുറ്റുമതിൽ കുഴിയെടുത്താൽ ഇടിഞ്ഞുപോകാൻ സാദ്ധ്യതയുണ്ടെന്ന് ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരെ ഹെഡ്മാസ്റ്റർ ധരിപ്പിച്ചിരുന്നതാണ്. എന്നാൽ ഇത് അവഗണിച്ച് ഒക്ടോബർ 5ന് രാത്രിയിൽ കുഴിയെടുത്തു. രണ്ട് ദിവസം മുമ്പാണ് മതിൽ ഇടിഞ്ഞ് റോഡിൽ വീണത് . ഇടിഞ്ഞ മതിലിനോട് ചേർന്നാണ് സ്കൂളിന്റെ ഓഫീസ് മുറി . അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ അതും അപകടാവസ്ഥയിലാകുമെന്ന് ഹെഡ്മാസ്റ്റർ ഷാജി വി. മാത്യു പറഞ്ഞു.