പന്തളം : നഗരസഭയിലെ വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രതാ സമിതി, ജെൻഡർ റിസോഴ്‌സ് സെന്റർ തുടങ്ങിയ വിവിധ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനും, വിമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതയെ കമ്മ്യുണിറ്റി ഫെസിലിറ്റേറ്ററായി നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. 22 ന് 3 മണിക്ക് മുമ്പായി നഗരസഭയിൽ അപേക്ഷ നൽകണം. പ്രായപരിധി 40 വയസ്.