
അടൂർ : കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള എം.ബി.എ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അടൂർ സെന്ററിൽ ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം 50% മാർക്കോടുകൂടി പാസ്സായ ജനറൽ വിഭാഗത്തിനും 48% മാർക്ക് നേടിയ ഒ.ബി.സി /ഒ.ഇ.സി വിഭാഗത്തിനും പാസ്സ്‌മാർക്ക് നേടിയ എസ്.സി /എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അഡ്മിഷൻ നേടാം. അവസാന തീയതി 20. വിളിക്കേണ്ട നമ്പർ - 97 46 99 87 00.