 
റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുംസ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. വടശേരിക്കര ബിനുഭവനത്തിൽ ജിബിൻ (22), കോന്നി അതുമ്പുംകുളം പുത്തൻപറമ്പിൽ വൈഷ്ണവി (19) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കനത്ത മഴയ്ക്കിടെ സംസ്ഥാന പാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കവെ മുണ്ടപ്പുഴ ഭാഗത്തു നിന്ന് വന്ന സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നു.യാത്രക്കാർ ബഹളം വച്ചതോടെ ബസ് നിറുത്തി. സ്കൂട്ടർ ബസിനടിയിൽപ്പെട്ടിരുന്നു.റാന്നി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സ്ഥിരം അപകട മേഖലയായ ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.