congress
കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക, എ.ഡി.ജി,പി അജിത് കുമാറിനെ പുറത്താക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സദസ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.റെജിതോമസ്, കോശി പി. സക്കറിയ, എബി മേക്കരിങ്ങാട്, സുരേഷ് ബാബു പാലാഴി, കെ.ദിനേശ്,വിനു ജേക്കബ് ജോർജ്, അശോക് കുമാർ, പ്രകാശ് ഗ്രാവിള, അനിതാ സജി, തോമസ് എം.വി, ലിൻസി മോൻസി, സണ്ണി പട്ടരേട്ട്, രാജൻ മണ്ണാമുറി,ഗോപി കുന്തറ, അലക്സ് ജോസഫ് ,അജിത്ത് ചമ്പക്കര,ജോൺടി.ജി, കെ ജോസഫ്, മാത്യു പീറ്റർ, പീറ്റർ എൻ ഐസക്ക്, സാബുഎബ്രഹാം, ജെയ് മോൻ, ജോൺസൻ,കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.