 
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി റുമറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വാതരോഗ ബോധവത്കരണ ക്ലാസുകൾ നടന്നു. ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസർ ഡോ.വിഷ്ണു എസ് ചന്ദ്രനും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിയ തെരേസ ജോസും ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ജ്യോതി എസ് കൃഷ്ണനും ക്ലാസ് നയിച്ചു.