pta

പത്തംതിട്ട: ജില്ലയുടെ പുരോഗതി ഉറപ്പാക്കുംവിധം സമഗ്രമായ പദ്ധതിരേഖ രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ. ജില്ലയുടെ എല്ലാ സവിശേഷതകളും ഉൾക്കൊളളിച്ചുളള വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് ജില്ലയിലെ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കും നിർദ്ദേശം നൽകി. ജില്ലയുടെ വികസന ചരിത്രത്തിൽ പുതിയൊരു ഏടാകുംവിധമുളള പദ്ധതിരേഖാ രൂപീകരണമാണ് ലക്ഷ്യം. ഇതിനായി രൂപീകരിച്ച എല്ലാ ഉപസമിതികളുടെയും കൺവീനർമാർ കൃത്യതയോടെ പ്രവർത്തിക്കണം. നാടിന്റെ വികസനം പൂർണ്ണതയിലെത്തിക്കാൻ സഹായകമായ നിർദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകൾ, മാറ്റം കടന്ന് വരേണ്ട ഇടങ്ങൾ, അതിനായുളള മാർഗ്ഗങ്ങൾ സൂചകങ്ങൾ തുടങ്ങി സർവതല സ്പർശിയായിരിക്കണം അന്തിമരേഖ.