thuliyatha

പത്തനംതിട്ട: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ പുതിയ ബാച്ചിൽ സൗജന്യമായി പഠിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. ഇതിനായി ജില്ലാ പഞ്ചായത്തിന്റ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം വകയിരുത്തി. ഇത്തവണ 192 പേർക്കാണ് അവസരം ലഭിക്കുക. ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. ഇവരുടെ രജിസ്‌ട്രേഷൻ ഫീസ്, കോഴ്സ് ഫീസ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ പത്താംതരം വിജയിക്കുകയും 22 വയസ് പൂർത്തിയാവുകയും ചെയ്തിരിക്കണം. ഫോൺ : 0468 2220799, 9048874849. ഇമെയിൽ pta.literacy@gmail.com.